‘നവകേരളത്തിലേക്ക് ഒരുമിച്ച്’; ഒറ്റ ക്ലിക്കിൽ മുഖ്യമന്ത്രിയും ടീമും, ഫോട്ടോ പങ്കുവെച്ച് മന്ത്രിമാർ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന മലബാർ മേഖലാതല അവലോകന യോഗത്തിന് ശേഷം ചാലിയാറിന്റെ തീരത്ത് നിന്നും പകര്‍ത്തിയ ഗ്രൂപ്പ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.

‘നവകേരളത്തിലേക്ക് ഒരുമിച്ച്’ എന്ന കുറിപ്പോടെ ഹൃദയത്തിന്റെ ചിഹ്നം നൽകിയാണ്  മന്ത്രി സജി ചെറിയാൻ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ ഫോട്ടോ പങ്കിട്ടിരിക്കുന്നത്. അതേസമയം ‘ചാലിയാറിന്റെ തീരത്ത് മന്ത്രിസഭ’ എന്ന കുറിപ്പോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പങ്കിട്ടത്. മന്ത്രിസഭാ രൂപീകരണ സമയത്ത് മാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണഗതിയില്‍ ഒരുമിച്ചുള്ള ഫോട്ടോ എടുക്കാറുള്ളത്. എന്നാല്‍, പതിവിന് വിപരീതമായിട്ടാണ് ഇപ്പോ‍ഴുള്ള ഗ്രൂപ്പ് ഫോട്ടോ. പുഞ്ചിരി തൂകുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോയ്‌ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

also read : വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി: മന്ത്രി ആന്റണി രാജു

കോഴിക്കോട് ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിലായിരുന്നു അവലോകന യോഗം. ഇന്ന് രാവിലെ 9.30 മുതൽ 1.50 വരെ ജില്ലകളിലെ പ്രധാന പദ്ധതികളുടെയും പരിപാടികളുടെയും അവലോകനവും വൈകീട്ട് 3.30 മുതൽ 5 വരെ പോലീസ് ഓഫീസർമാരുടെ യോഗത്തിൽ ക്രമസമാധാന പ്രശ്നങ്ങളുമാണ് അവലോകനം ചെയ്തത്. പുതിയ ഭരണ സംസ്കാരം നിര്‍മിക്കുക എന്നതാണ് മേഖലാതലാ അവലോകന യോഗങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതൊരു തുടക്കമാണെന്നും എന്നാൽ അവസാനത്തേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

also read : ‘തൊഴിലാളി പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതില്‍ നിസ്‌തുലമായ പങ്കുവഹിച്ച കമ്യൂണിസ്റ്റ് നേതാവ്’; മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്കായി ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ.കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആർ. ബിന്ദു, പി.പ്രസാദ്, പി.രാജീവ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ.എൻ ബാലഗോപാൽ, എം.ബി രാജേഷ്, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, പ്രിൻസിപ്പൽ ഡയറക്ടർമാർ, സെക്രട്ടറിമാർ, ജില്ലാ കളക്ടർമാരായ എ ഗീത (കോഴിക്കോട്), എസ് ചന്ദ്രശേഖർ (കണ്ണൂർ), ഡോ. രേണുരാജ് (വയനാട്), കെ ഇൻപശേഖരൻ (കാസർകോട്), ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News