ബോക്‌സ് ഓഫീസില്‍ നിറഞ്ഞാടാന്‍ മലൈക്കോട്ടൈ വാലിബന്‍; ട്രെയിലര്‍ പ്രേക്ഷകരിലേക്ക്

പ്രഖ്യാപനം മുതല്‍ ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ട്രെയിലർ റിലീസായി. കൊച്ചിയില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലർ റിലീസ് ചെയ്തത്. ‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാന്‍വാസില്‍ ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ മുന്‍വിധികള്‍ ഇല്ലാതെ ആസ്വദിക്കാന്‍ സാധിക്കുന്ന നല്ലൊരു സിനിമ’ എന്നാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത്.

”ജയം അതിനേക്കാള്‍ വലിയൊരു ലഹരിയില്ല. ഞാന്‍ ആ ലഹരിയില്‍ മതിമറന്നു. മതിമറന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ചതി കണ്ടെത്താനാവില്ല” – എന്ന ഡയലോഗോടെയാണ് ട്രെയിലറിന്‍റെ തുടക്കം. ദൃശ്യവിസ്‌മയമാണ് ചിത്രത്തില്‍ ലിജോ ജോസ്‌ പെല്ലിശ്ശേരി ഒരുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് 2.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ.

ALSO READ:യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പാമ്പ്, പരിഭ്രാന്തരായി യാത്രക്കാര്‍; വീഡിയോ

മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

ALSO READ:തീവ്രമായ തലവേദനയാണോ പ്രശ്‌നം? ഇതാ മല്ലിയില കൊണ്ടൊരു എളുപ്പവിദ്യ, ഞൊടിയിടയില്‍ ഫലം ഉറപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News