‘വാലിബൻ വരാർ’, തിയേറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചു, ക്രിസ്‌തുമസ്‌ കലക്കുമെന്ന് അനലിസ്റ്റുകളുടെ റിപ്പോർട്ട്

മലയാളികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹൻലാൽ ലിജോ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിയേറ്ററിൽ എത്തുമെന്ന് ട്രേഡ് അനലിസ്റ്റുകള്ളുടെ റിപ്പോർട്ട്. ചിത്രത്തിന്റെ തിയേറ്റര്‍ ചാര്‍ട്ടിംഗ് തുടങ്ങിയെന്നും, നിലവില്‍ ‘വാലിബ’ന്റെ പോസ്റ്റ്‍ പ്രൊഡക്ഷൻ വളരെ പെട്ടെന്ന് പുരോഗമിക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റുകളില്‍ പറയുന്നു.

ALSO READ: ‘കേരളത്തിൽ റെക്കോർഡിട്ട് തലൈവരും വിനായകനും’, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന ചരിത്രനേട്ടം സ്വന്തമാക്കി

മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ടാഗ് ലൈനിൽ തുടങ്ങിയ ലിജോ ചിത്രത്തിന്റെ പോസ്റ്റർ വന്നത് മുതൽക്ക് പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. മോഹൻലാൽ എന്ന നടന്റെ വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഗംഭീര തിരിച്ചു വരവായിരിക്കും ചിത്രമെന്നും, അഭിനയത്തിന്റെ പുതിയ മോഹൻലാൽ ചിത്രത്തിൽ അവതരിക്കുമെന്നുമാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

ALSO READ: ‘മലയാളത്തിൽ ഞാനുണ്ടാകും’, അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ട് ഒടുവിൽ അത് സംഭവിക്കുകയാണ്: വാർത്തകൾ സത്യമെന്ന് ശിവ രാജ്‍കുമാര്‍

ഗുസ്‌തി ചാമ്പ്യന്റെ വേഷമാണ് ചിത്രത്തിൽ മോഹനലാലിന്റേതെന്ന് പുറത്തിറങ്ങിയ ഗ്ലിമ്പ്സിൽ നിന്നും വ്യക്തമാണ്. എന്നാൽ അയാൾ ഏത് തരത്തിലുള്ള ആളാണെന്നോ കഥ ഏത് തരത്തിൽ സഞ്ചരിക്കുമെന്നോ ഇതുവരേക്കും ഒരു സൂചനകളും ലഭിച്ചിട്ടില്ല. എന്തായാലും ക്രിസ്തുമസ് റിലീസ് ആയി വാലിബൻ വന്നാൽ അത് മോഹൻലാൽ ആരാധകർക്കും സിനിമാ പ്രേക്ഷകർക്കും ഒരു വലിയ സമ്മാനം തന്നെയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News