എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണം; മലാല യൂസഫ്‌സായി

ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുവാൻ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് നൊബെല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി. പലസ്തീന്‍ ജനതയെ സഹായിക്കാന്‍ 2.5 കോടി രൂപ അവിടെയുള്ള ചാരിറ്റി സംഘടനകള്‍ക്ക് കൈമാറിയതായും മലാല പറഞ്ഞു. എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും മലാല ആവശ്യപ്പെട്ടു. എക്‌സിലൂടെ പങ്കുവെച്ച വീഡിയോയിൽ മലാല ഇക്കാര്യം പങ്കുവെച്ചു.

ALSO READ:നായയെ ഗേറ്റിൽ കെട്ടിത്തൂക്കി കൊന്നു; മൂന്ന് പേര്‍ അറസ്റ്റിൽ

ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു.ഗാസയിലെ ആശുപത്രിക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ഞെട്ടലുണ്ടായെന്നും അക്രമണത്തെ അപലപിക്കുന്നതായും മലാല വ്യക്തമാക്കി.

ALSO READ:ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വേണ്ടത് 257 റണ്‍സ്; ബൗളിങില്‍ തിളങ്ങി ജഡേജ

അതേസമയം ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഖത്തര്‍ ചാരിറ്റി രംഗത്തെത്തി. അറുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് ഇതിന്റെ ഭാഗമായി ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News