
കനത്ത മഴയിൽ ജലനിരപ്പുയരുന്നതിനാൽ പാലക്കാട് മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. ഡാമിൻ്റെ നാല് ഷട്ടറുകളും 5 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. മലമ്പുഴ ഡാമിൽ ജൂൺ 1 മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 110.49 മി ആണ്. നിലവിൽ ഡാമിലെ ജലനിരപ്പ് 111.19 മി ആയി ഉയർന്നിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായിട്ടാണ് മലമ്പുഴ ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്നിരിക്കുന്നത്. കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടർ തുറന്നു. വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആർ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് എമർജൻസി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറിൽ വിളിക്കാം.
ALSO READ: ദുരന്തമായി കൊടകര അപകടം; മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൂടാതെ തമിഴ്നാട് വാൽപ്പാറയിലെ ഷോളയാർ ഡാം തുറന്നു. അതിരപ്പിള്ളി വനമേഖലയിലേക്ക് അധികജലം ഒഴുകിയെത്തും. 2466 ക്യുബിഖ് വെള്ളമാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. പെരിങ്ങൽകുത്ത് ഡാമിൽ ഉൾപ്പെടെ ജലനിരപ്പ് ഉയരുംആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here