
വനം മന്ത്രിയെ അധിക്ഷേപിച്ച് മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്.”വനം മന്ത്രി കടൽക്കിഴവൻ , വനം മന്ത്രിയെ കയ്യും കാലും കെട്ടി കടുവയുടെ കൂട്ടിലിട്ടു കൊടുക്കണം”- എന്നായിരുന്നു ജോയിയുടെ അധിക്ഷേപം.
പശ്ചിഘട്ടം കത്തിയ്ക്കുമെന്നും ചൂട്ടുകറ്റയുമായി കോൺഗ്രസ് വരുമെന്നും അതിലേക്ക് തങ്ങളെ എത്തിക്കരുത് എന്ന ഭീഷണിയും വി എസ് ജോയി മുഴക്കിയിട്ടുണ്ട്.
അതേസമയം മലപ്പുറം കാളികാവില്‍ ഇന്നലെ ടാപ്പിങ്ങ് തൊഴിലാളിയെ കൊന്ന കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്ന് മുതൽ ഊർജ്ജിതമാക്കി. ഇന്നലെ രാത്രി സ്ഥാപിച്ച അൻപത് നിരീക്ഷണ ക്യാമറകളിൽ കടുവയുടെ സാന്നിധ്യം ഉണ്ടോയെന്ന് ഇന്ന് പരിശോധിക്കും. കുങ്കിയാനകളുടെ സഹായത്തോടെ 25 അംഗ സംഘമാണ് കടുവയ്ക്കായി ഇന്ന് തെരച്ചില്‍ നടത്തുന്നത്.
ടാപ്പിംഗ് തൊഴിലാളി കാളികാവ് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് ഇന്നലെ കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. ഇന്നലെ പുലർച്ചെ 6.30നായിരുന്നു സംഭവം. അടയ്ക്കാകുണ്ടിൽ ടാപ്പിങ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. പെട്ടെന്ന് കാണാതായതോടെ അതേ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിയിരുന്ന മറ്റൊരു തൊഴിലാളിയാണ് വിവരമറിയിച്ചത്. പോലീസ്, വനം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്ന് വനാതിർത്തിയിൽ അഞ്ച് കിലോമീറ്റർ മാറിയായിരുന്നു മൃതദേഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

