മലപ്പുറം ജില്ലയില്‍ ‘നൂലുമഴ’, ആശങ്കയില്‍ നാട്ടുകാര്‍

മലപ്പുറം ജില്ലയില്‍ മഴയ്‌കൊപ്പം നൂല്‍പോലെ പെയ്തിറങ്ങിയ പ്രതിഭാസം നാട്ടുകാരില്‍ കൗതുകമുണ്ടാക്കി. കാലടി, മാങ്ങാട്ടൂര്‍, തണ്ടിലം, കാടഞ്ചേരി, പാറപ്പുറം, നരിപ്പറമ്പ്, പോത്തനൂര്‍, തട്ടാന്‍പടി എന്നീ ഭാഗങ്ങളിലാണ് ‘നൂല്‍മഴ’ പെയ്തത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടുകൂടിയാണ് വെള്ളനിറത്തില്‍ നൂലുപോലുള്ള വസ്തു പെയ്തിറങ്ങിയത്.

ചിലന്തിവല പോലെ കാണപ്പെട്ട വസ്തു അന്തരീക്ഷത്തില്‍ പാറി നടന്നത് ആളുകളില്‍ ആശങ്കയുണ്ടാക്കി. നേര്‍ത്ത വസ്തുവായതിനാല്‍ മൊബൈലില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തമല്ല.

Also Read: അസാമില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി

തെളിഞ്ഞ നീലാകാശമുള്ളപ്പോഴാണ് ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടായത്. ഉയരംകൂടിയ മരത്തിനും വൈദ്യുതി ലൈനിനും വീടുകള്‍ക്കും മുകളിലാണ് ഇവ വന്നുപതിച്ചത്. കൈയിലെടുത്ത് പരിശോധിച്ചപ്പോഴും നൂലുപോലെയുള്ള വസ്തു ചെരിയ രീതിയില്‍ ഒട്ടുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News