
മലപ്പുറത്ത് വന്യജീവി ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.കാളികാവിൽ യുവാവിനെ കടുവ കടിച്ചു കൊണ്ടുപോയി. ടാപ്പിംഗ് തൊഴിലാളി കാളികാവ് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഗഫൂറിൻ്റെ മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ 6.30നാണ് സംഭവം. അടയ്ക്കാകുണ്ടിൽ ടാപ്പിങ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടം. പെട്ടെന്ന് കാണാതായതോടെ അതേ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിയിരുന്ന മറ്റൊരു തൊഴിലാളിയാണ് വിവരമറിയിച്ചത്. പോലീസ്, വനം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്ന് വനാതിർത്തിയിൽ അഞ്ച് കിലോമീറ്റർ മാറിയായിരുന്നു മൃതദേഹം. സാശ്വതമായ പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കടുവയെ പിടികൂടാൻ വനംവകുപ്പ് നടപടികൾ തുടങ്ങി. കുങ്കിയാനകളുടെ സഹായത്തോടെ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടികൂടുക. മരിച്ച ഗഫൂറിന്റെ ആശ്രിതർക്ക് ധനസഹായത്തിന്റെ ആദ്യഗഡു 5 ലക്ഷം രൂപ ഉടൻ കൈമാറും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്നതിലും തീരുമാനമുണ്ടായേക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



