മലപ്പുറം പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350പവന്‍ കവര്‍ന്നു

മലപ്പുറം പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. ലോക്കറില്‍ സൂക്ഷിച്ച 350 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. പോലിസ് അന്വേഷണം തുടങ്ങി. പൊന്നാനി ഐശ്വര്യ തീയറ്ററിന് സമീപത്തെ മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് പുറകുവശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്.

Also Read: പട്ടാമ്പിയില്‍ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

സുരക്ഷാ ക്യാമറകളുള്ള വീട്ടില്‍ നിന്ന് സിസിടിവിയുട ഡിവിആറും നഷ്ടമായിട്ടുണ്ട്. കുടുംബത്തോടൊപ്പം ദുബയില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയിരുന്നത്. മോഷണ വിവരമറിഞ്ഞ് കുടുംബം നാട്ടിലേക്ക് തിരിച്ചു. മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലണ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News