മലപ്പുറത്ത് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി; അധ്യാപകരുടെ പീഡനംമൂലമെന്ന് പരാതി

malappuram student death

മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. മലപ്പുറം പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തേജസ് ആണ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ പീഡനംമൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് പരാതിയുമായി കുടുംബം രം​ഗത്തെത്തി.

സ്കൂളിൽ നിന്നുള്ള പീഡനം മൂലം രക്ഷിതാക്കൾ ടി സി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മോറൽ സയൻസിൽ മാർക്ക് കുറവായതിനാൽ പരീക്ഷ എഴുതിയാലേ ടി സി നൽകൂവെന്ന് അധ്യാപകർ വാശിപിടിച്ചു. ഇതോടെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അധ്യാപകർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് ടിസി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കൾ പറഞ്ഞു.

ALSO READ: കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത്; വിമാനത്താവളത്തിന് പുറത്തെ സ്പെഷ്യൽ പരിശോധന പിൻവലിച്ചു, പൊലീസുകാരെ മാറ്റി

സ്കൂളിൽനിന്ന് മാനസികമായി പീഡനമേറ്റിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. അധ്യാപകർ കടുത്ത സമ്മർദ്ദമുണ്ടാക്കി. ഒടുവിലാണ് രക്ഷിതാക്കൾ ടി സി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും കുടുംബം പറഞ്ഞു. അതേസമയം സ്കൂൾ അധികൃതർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ഗെയിമിംഗ് ഉൾപ്പെടെയുള്ള സംശയങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News