മലപ്പുറത്ത് പന്തല്ലൂർ മലയിലെ വ്യൂ പോയിൻ്റ് സന്ദർശനത്തിനിടെ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് രണ്ട് മരണം. പന്തല്ലൂർ മലയിലെ വ്യൂ പോയിൻ്റ് സന്ദർശനത്തിനിടെയാണ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളില സ്വദേശികളാണ് മരിച്ചവരെല്ലാം. പുതുക്കുടി അലിയുടെ മകൻ റഹീസ്, കൂരിമണ്ണിൽ പുത്തൻവീട്ടിൽ സെയ്തവലിയുടെ മകൻ ബഹാസ്, അസീസിന്റെ മകൻ സിയാദ്, നിസാറിന്റെ മകൻ ഫഹദ്, എന്നിവരാണ് മരിച്ചത്.

മഞ്ചേരി മങ്കടയിലെ പന്തല്ലൂർ മലയിലെ വ്യൂ പോയന്റിൽ വെച്ചായിരുന്നു അപകടം. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്ക് ഇടയിലാണ് ശക്തമായ മിന്നലുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് പേർ മരണത്തിന് കീഴടങ്ങിയിരുന്നു.

ALSO READ; മലപ്പുറം പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾ മരിച്ചു

മിന്നലേറ്റതിനെ തുടർന്ന് സംഘത്തിലെ ഒരാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയുടെ മുകൾഭാ​ഗത്ത് വച്ചാണ് അപകടം സംഭവിച്ചത് അതിനാൽ രക്ഷാപ്രവർത്തനം വൈകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News