മാളവിക ജയറാം പ്രണയത്തിലേക്ക്? സോഷ്യൽ മീഡിയയുടെ കണ്ടെത്തലിന് പിന്നിലെന്ത്?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താര കുടുംബമാണ് ജയറാം പാർവതി ജോഡികളുടേത്. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്. ഇപ്പോഴിതാ താര പുത്രിയായ മാളവിക ജയറാം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മാളവിക പ്രണയത്തിലാണോ എന്ന തരത്തിലുള്ള ഒരു സംശയമാണ് ഈ പോസ്റ്റിനെ മുൻ നിർത്തി സമൂഹ മാധ്യമങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത്. ഒരു കാറില്‍ രണ്ട് കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദി പ്രണയഗാനമാണ് ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുള്ളത്.

ALSO READ: ഏത് കാലവസ്ഥയിലും മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കും; വ്യോമസേനയുടെ ഭാഗമാകാൻ സി 295 വിമാനം

താരം പ്രണയത്തിലാണോ എന്നും, വിവാഹം ഉടൻ ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഈ സോഷ്യൽ മീഡിയയിൽ പോസ്റ്റിന് ലഭിക്കുന്നത്. സിനിമയിൽ ഇതുവരേക്കും അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് 3.15 ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോ മാളവിക ചെയ്തിരുന്നു. 18 ലക്ഷത്തോളം കാഴ്ചക്കാരെ ഈ വീഡിയോ സ്വന്തമാക്കിയിരുന്നു. നേരത്തെ തന്നെ അഭിനയ രംഗത്തേക്ക് കടക്കാന്‍ മാളവിക ഒരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രമുഖരായ യുവതാരങ്ങള്‍ക്കൊപ്പം അക്ടിംഗ് വര്‍ക് ഷോപ്പിലും ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാളവിക പങ്കെടുത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News