‘എന്റെ ഹാപ്പിലി എവര്‍ ആഫ്റ്റര്‍ മൊമന്റ്’; ഞാന്‍ എന്റെ രാജകുമാരനോടൊപ്പം: മാളവിക ജയറാം

ഡിസംബര്‍ ആദ്യവാരത്തിലായിരുന്നു താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം. താരപുത്രിയുടെ പ്രതിശ്രുത വരന്‍ നവനീത് ഗിരീഷാണ്. ഇപ്പോളിതാ വിവാഹ നിശ്ചയത്തിന് മുന്നെ നടന്ന സ്വകാര്യ പാര്‍ട്ടി ചടങ്ങിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മാളവിക.

സിനിമാ താരം അപര്‍ണ ബാലമുരളിയും മഹേഷ് രാജനും നേതൃത്വം നല്‍കുന്ന എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് എന്ന ഇവന്റ് പ്ലാനിംഗ് കമ്പനിയാണ് ഇരുവരുടെയും വിവാഹനിശ്ചയ ഇവന്റ് നടത്തിയത്.

‘എന്റെ ‘ഹാപ്പിലി എവര്‍ ആഫ്റ്റര്‍ മൊമന്റ്’.  ഞാന്‍ എന്റെ രാജകുമാരനോടൊപ്പം വെളുത്ത വസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടന്നു. വിവാഹ നിശ്ചയത്തിന്റെ തലേന്ന് ഞാനും നവനീതും വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ ഞങ്ങളുടെ വിവാഹ പ്രതിഞ്ജകള്‍ കൈമാറി,’ എന്നാണ് ചിത്രങ്ങള്‍ക്ക് മാളവിക ക്യാപ്ഷന്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News