‘മല്ലു അല്ലെടാ…മലയാളി’ മലയാളിയുടെ അഭിമാനമുയര്‍ത്തി വേള്‍ഡ് മലയാളി ആന്തം ‘മലയാളി ഫ്രം ഇന്ത്യ’യിലെ ഗാനം പുറത്തിറങ്ങി

മലയാളികള്‍ക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാന്‍ അവരുടേത് മാത്രമായ ഒരു ആന്തം പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനായി എത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. ലോകത്ത് എവിടെയും മലയാളിയുണ്ട്ചന്ദ്രനില്‍ ചെന്നാലും അവിടെ കട ഇട്ടു നില്‍ക്കുന്ന മലയാളിയെ കാണാമെന്ന് പറയുന്ന പഴമൊഴി മലയാളിയെ തൊട്ടാല്‍ അക്കളീ ഈ കളി തീക്കളി എന്നാല്‍ സ്‌നേഹിച്ചാലോ ചങ്ക് കൊടുത്തും സ്‌നേഹിക്കും ഇത്തരത്തില്‍ മലയാളികളുടെ സവിശേഷതകളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു ഗംഭീര പാട്ട് തന്നെയാണ് മലയാളികള്‍ക്ക് വേണ്ടി നിവിന്‍പോളി ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ ജയ്ക്‌സ് ബിജോയ് നല്‍കിയിരിക്കുന്നത്. മെയ് 1ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ കൃഷ്ണ സോങ്ങും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ കൂടിയായ ഷാരിസ് മുഹമ്മദ്, സുഹൈല്‍ കോയ എന്നിവരുടെതാണ് വരികള്‍. അക്ഷയ് ഉണ്ണികൃഷ്ണന്‍, ജെയ്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

Also Read: വിനായകിന് ഈ വാക്ക് വേണമെന്ന് നിർബന്ധമായിരുന്നു, ഇല്ലുമിനാറ്റി ഹിറ്റാവുമെന്ന് നമുക്ക് അറിയാമായിരുന്നു: ജീത്തു മാധവൻ

‘ജനഗണമന’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘മലയാളി ഫ്രം ഇന്ത്യ’ നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ് ചിത്രമാണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍ , ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

ഛായാഗ്രഹണം സുദീപ് ഇളമന്‍. സംഗീതം ജെയ്ക്‌സ് ബിജോയ്. സഹനിര്‍മ്മാതാവ് ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ. ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News