
താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിലേക്ക്. മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം അഡ്‌ഹോക് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണ. അതുവരെ നിലവിലെ അഡ്‌ഹോക്ക് കമ്മറ്റി തന്നെ തുടരും.
താര സംഘടനയുടെ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണ ആകാത്ത സാഹചര്യത്തിലാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. യോഗത്തിന് എത്തിയ മുഴുവന്‍ അംഗങ്ങളും മോഹന്‍ലാല്‍ തന്നെ പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംഗങ്ങളില്‍ പകുതിയോളം പേര്‍ മാത്രമാണ് യോഗത്തിന് എത്തിയിരുന്നത്.
ALSO READ: ഒരു വയസുകാരി മകൾക്ക് കസ്റ്റം മെയ്ഡ് റോൾസ് റോയ്‌സ്; അച്ഛന്റെ സ്നേഹത്തിൽ ഞെട്ടി സോഷ്യൽ മീഡിയ
പകുതി അംഗങ്ങളുടെ പിന്തുണ പോരെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചു നിന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്താം എന്ന നിലപാടിലേക്ക് അഡ്‌ഹോക് കമ്മിറ്റി എത്തിയത്. മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നിലവിലെ അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കമ്മിറ്റി അംഗങ്ങള്‍ ചുമതലയില്‍ തുടരും. പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാലും മറ്റ് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങള്‍ അതാത് ചുമതലകളിലുമായി പുതിയ ഭരണസമിതി എന്നതായിരുന്നു യോഗത്തിന് മുമ്പുണ്ടായിരുന്ന ധാരണ. രാജിവെച്ച സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സിദ്ദിഖിനും ഉണ്ണിമുകുന്ദനും പകരമായി പുതിയ അംഗങ്ങളെ കണ്ടെത്താം എന്നും തീരുമാനമുണ്ടായിരുന്നു. അതേസമയം മോഹന്‍ലാല്‍ നിലപാട് കടുപ്പിച്ചതോടെ അഡ്‌ഹോക് കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് തീരുമാനത്തിലേക്ക് എത്തേണ്ടി വന്നു. ഇതിനിടെ അവസരം കുറഞ്ഞ താരങ്ങളെ പ്രയോജനപ്പെടുത്തി ഷോര്‍ട്ട് ഫിലിമുകളും സിനിമകളും നിര്‍മിക്കാനായി കൊച്ചി മെട്രോ എന്ന പേരില്‍ പുതിയൊരു പദ്ധതിക്കും താര സംഘടന തുടക്കം കുറിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here