ഓസ്‌കര്‍: യുഎസ് പ്രചാരണത്തിന് തുടക്കമിട്ട് ‘2018’

ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ സിനിമ ‘2018’ന്റെ ആഗോള പ്രചാരണത്തിനു തുടക്കം. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും നിര്‍മാതാക്കളിലൊരാളായ വേണു കുന്നപ്പിള്ളിയും യുഎസിലെ പ്രചാരണത്തിനു തുടക്കമിട്ടു. ഡിസംബര്‍ 15നാണ് ഓസ്‌കര്‍ പട്ടികയിലെ അവസാന 15 ചിത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് നടക്കുന്നത്. ഇതിനു മുന്‍പ് വോട്ടിങ്ങിന് അവകാശമുള്ള അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ വിവിധ വിഭാഗങ്ങളിലെ പതിനായിരത്തോളം അംഗങ്ങളുള്‍പ്പെടെ പരമാവധി പേര്‍ക്കു മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു വോട്ട് സമാഹരിക്കുകയാണു ലക്ഷ്യം.

also readപ്രായം പുറകോട്ടോ… സമൂഹമാധ്യമങ്ങളില്‍ വൈറലായി താരദമ്പതികളുടെ ചിത്രം

ഡിസംബര്‍ 21ന് ഇതിന്റെ ഫലം വരും. ജനുവരി 14നു രണ്ടാംഘട്ട വോട്ടിങ് ആരംഭിക്കും. ഇതിലും തെരഞ്ഞെടുക്കപ്പെട്ടാല്‍ ചിത്രം അവസാന അഞ്ചില്‍ ഉള്‍പ്പെടും. മാര്‍ച്ച് പത്തിനാണ് ഓസ്‌കര്‍ പ്രഖ്യാപനം. യുഎസിലെ ലൊസാഞ്ചലസില്‍ ഏഷ്യന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിനു മികച്ച അഭിപ്രായമാണു ലഭിച്ചതെന്നു ജൂഡ് പറഞ്ഞു. മറ്റു രാജ്യങ്ങളിലും പ്രദര്‍ശനമുണ്ട്. തെക്കേ അമേരിക്കയില്‍ നാനൂറിലേറെ സ്‌ക്രീനുകളിലാണു പ്രദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News