ഇതാണ് മോനെ കൊഴുക്കട്ട ! ആരും കൊതിച്ചു പോകും, ഇങ്ങനെ ഉണ്ടാക്കി നോക്കൂ

EASY KOZHUKKATTA RECIPE

മലയാളികളുടെ അടുക്കളയിൽ വിരിഞ്ഞ വിഭവമാണ് കൊഴുക്കട്ട. പലയിടങ്ങളിലും ചിലപ്പോൾ പല പേരുകളിൽ ആവും ഇത് അറിയപ്പെടുന്നത്. വീടിന്റെ അടുക്കളയിൽ നിന്നും ബേക്കറിയുടെ ചില്ലുകൂട്ടിലേക്ക് ഇപ്പോൾ സാറിന് പ്രമോഷനും കിട്ടിയിട്ടുണ്ട്. എണ്ണ ഒട്ടും ഇല്ലാതെ ഉണ്ടാക്കാൻ പറ്റിയ ഒരു പലഹാരം കൂടി ആയതുകൊണ്ട് ആളുകൾക്ക് ഇത് കഴിക്കാനും ഇഷ്ടമാണ്. സംഭവം നിങ്ങൾ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

അവശ്യ സാധനങ്ങൾ

അരിപൊടി – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ചൂട് വെള്ളം – 2 ഗ്ലാസ്
ശർക്കര – 150 ഗ്രാം
തേങ്ങ – 1 കപ്പ്
ഏലയ്ക്ക – 1 ടീസ്പൂൺ
കശുവണ്ടി – ഒരു പിടി
ഉണക്കമുന്തിരി – ഒരു പിടി

ALSO READ: വേനലിൽ വാടാതിരിക്കണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച വെയ്ക്കുക. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് അരിപ്പൊടിയും ആവശ്യത്തിതേങ്ങയും നാളികേരവും ഏലക്ക പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഒപ്പം നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും മുന്തിരിയും കൂടി ചേർക്കാം. ഇനി മാറ്റി വെച്ച മാവ് ചെറിയ ഉരുളകളാക്കി അതിനുള്ളിൽ ഈ മിക്സ് ഫിൽ ചെയ്യാം. ഇനി ഇത് ആവിയിൽ വെച്ച് വേവിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News