
രജനീകാന്ത് കമൽഹാസൻ സിൽവർ സ്ക്രീൻ റീയൂണിയന് ആദ്യം ശ്രമിച്ചത് ഒരു മലയാള സിനിമയിൽ. കെഎച്ച് x ആർകെ റീയൂണിയൻ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ താരങ്ങൾ ഒന്നിച്ചിരിക്കുന്നത്.
ജോഷി സംവിധാനം ചെയ്ത ട്വന്റി:20 ചിത്രത്തിൽ രണ്ടു താരങ്ങളെയും ഒരുമിച്ചെത്തിക്കാൻ താരങ്ങൾ ശ്രമിച്ചിരുന്നു. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (AMMA)യുടെ ധനസമാഹരണത്തിനായി നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ , മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുൾപ്പെടെ മലയാള ചലച്ചിത്ര ലോകത്തെ പ്രധാന താരങ്ങളെല്ലാം ഒന്നിച്ചെത്തിയിരുന്നു.
Also Read: ‘സയ്യാര’ക്ക് ശേഷം അഹാൻ പാണ്ഡെയും മോഹിത് സൂരിയും വീണ്ടും ഒന്നിക്കുന്നു; പുത്തൻ പ്രണയചിത്രവുമായി
രജനീകാന്ത്, കമൽഹാസൻ എന്നിവരെ ഉൾപ്പെടുത്തി ഒരു ഗാനരംഗം ചിത്രീകരിക്കാൻ ചിത്രത്തിന്റെ നിർമാതാവ് അന്ന് ആഗ്രഹിച്ചിരുന്നു. അതിനായി ഇരുവരെയും നിർമാതാവ് സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ മതിയായ സമയം ലഭിക്കാത്തതിനാൽ ഇരുവരെയും ഒന്നിച്ച് ഒരു ഗാനരംഗത്തിൽ കൊണ്ടുവരാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചില്ല.
Also Read: ബയോപിക് ഓഫ് ബില്യൺ ബ്രോസ് കോടികളുമായി ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുന്നു: വാഴ 2 ബോക്സോഫീസ് കളക്ഷൻ
ചിത്രത്തിന്റെ നിർമാതാവായ ദിലീപ് കമൽഹാസൻ രജനീയുമായി ഒന്നിച്ച് പാട്ടിലെ സീനിൽ അഭിനയിക്കാൻ സമ്മതിച്ചിരുന്നതായും ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

