‘മനസാ വാചാ’ പ്രേക്ഷകപ്രീതി നേടുന്നു; ചിത്രത്തിലെ ‘കഥ പറയും’ ഗാനം പുറത്ത്

‘ധാരാവി ദിനേശ്’ എന്ന കഥാപാത്രമായ് ദിലീഷ് പോത്തന്‍ വേഷമിട്ട ശ്രീകുമാര്‍ പൊടിയന്‍ ചിത്രം ‘മനസാ വാചാ’ പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. കാഴ്ചക്കാരില്‍ നിന്നും ഗംഭീര അഭിപ്രായങ്ങളാണ് ചിത്രം ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായ് ചിത്രത്തിലെ കഥ പറയും എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സുനില്‍ കുമാര്‍ പി കെ സംഗീതം പകര്‍ന്ന ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. മജീദ് സയ്ദിന്റെതാണ് തിരക്കഥ. മലയാളത്തിലെ പുതിയ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് നിര്‍മ്മാണം വഹിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഒനീല്‍ കുറുപ്പാണ്. നിലവില്‍ അമേരിക്കയിലും ഇന്ത്യയിലും ഓഫീസുള്ള ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ് മനസാ വാചാ.

Also Read: വിജയിയുടെ പാര്‍ട്ടിയില്‍ മണിക്കൂറുകള്‍ക്കകം ചേര്‍ന്നത് 20 ലക്ഷത്തിലധികം പേര്‍; ആദ്യ അംഗം വിജയ് തന്നെ

പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ‘മനസാ വാചാ’ മോഷണം ഇതിവൃത്തമാക്കി ഒരുക്കിയ സിനിമയാണ്. ഇതൊരു മുഴുനീള കോമഡി എന്റര്‍ടൈനറാണ്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ട്രെയിലര്‍, ടീസര്‍, പ്രൊമോ സോങ്ങ് എന്നിവ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സുനില്‍ കുമാര്‍ പി കെ വരികളും സംഗീതവും ഒരുക്കി മനസാ വാചാ കര്‍മ്മണാ എന്ന പേരില്‍ റിലീസ് ചെയ്ത പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണിത്.

ഛായാഗ്രഹണം: എല്‍ദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോള്‍, സംഗീതം: സുനില്‍കുമാര്‍ പി കെ, പ്രൊജക്ട് ഡിസൈന്‍: ടിന്റു പ്രേം, കലാസംവിധാനം: വിജു വിജയന്‍ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: നിസീത് ചന്ദ്രഹാസന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍: നിതിന്‍ സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി കെ, സ്റ്റില്‍സ്: ജെസ്റ്റിന്‍ ജെയിംസ്, വിഎഫ്എക്‌സ്: പിക്ടോറിയല്‍ വിഎഫ്എക്‌സ്, ഐ സ്‌ക്വയര്‍ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യര്‍, ഡിഐ എഡിറ്റര്‍: ഗോകുല്‍ ജി ഗോപി, ടുഡി ആനിമേഷന്‍: സജ്ഞു ടോം, ടൈറ്റില്‍ ഡിസൈന്‍: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി: യാസെര്‍ അറഫാത്ത, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News