തിയേറ്ററിൽ ഇനിയും സർപ്രൈസുകൾ ബാക്കിയാണേ…! ഇനി റിലീസാകാനുള്ള ചിത്രങ്ങൾ ഇതൊക്കെയാണ് ട്ടോ…

Best Malayalam films 2026

സിനിമകൾ ഇല്ലാതെ എന്ത് എന്റർടൈമെന്റ് അല്ലേ…പ്രത്യേകിച്ച് മലയാളികൾക്ക്. കൈക്കുള്ളിൽ ഒതുങ്ങുന്ന സ്ക്രീനിനേക്കാൾ ഒരു പോപ്പ്കോൺ ഒക്കെ കഴിച്ച് ആ തിയേറ്ററിൽ പോയി സിനിമ കാണുന്നതിന്റെ ഫീൽ ഒന്ന് വേറെതന്നാണല്ലേ. 2026 മാർച്ച് മാസം എന്നത് സിനിമകളുടെ ഒരു ഒഴുക്ക് തന്നായിരുന്നു. അതും ഓരോന്നും ഒന്നിനൊന്ന് മെച്ചം. കിടിലോസ്കി തന്നെ. കഥകൾ ആയാലും കഥാപാത്രങ്ങൾ ആയാലും എല്ലാം ഒന്നിനൊന്ന് കിടു. പോരാത്തതിന് മലയാളികൾ കണ്ട് ബാക്കി വെച്ച, സിനിമ തീർന്നതിന് ശേഷവും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോരാൻ തോന്നാത്ത ചില ചിത്രങ്ങളുടെ രണ്ടാം ഭാ​ഗവും…

Also read: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നു വീണു

മാർച്ച് മാസം തകർപ്പനാക്കി പ്രധാന മലയാള റിലീസുകൾ ഇവയൊക്കെയാണ്
ആട് 3 (Aadu 3)

മാർച്ച് 19-ന് പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചെന്നാണ് പ്രതികരണങ്ങൾ. ഷാജി പാപ്പനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഭീഷ്മർ (Bheeshmar)
ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച കോമഡി ത്രില്ലർ ചിത്രം മാർച്ച് 20-നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം ഹൗസ് ഫുൾ ആയിരുന്ന ചിത്രം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വിജയത്തിലേക്ക് കുതിക്കുകയാണ്.

Also read: “ഇത് മലയാള സിനിമയുടെ ഗർവ്വ്”; ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ തിളങ്ങാൻ മലയാളത്തിന്റെ ‘പേട്രിയറ്റ്’
സംഭവം അധ്യായം ഒന്ന് (Sambhavam Adhyayam Onnu)
അസ്കർ അലിയും വിനീത് കുമാറും ചേർന്നഭിനയിക്കുന്ന സംഭവം അധ്യായം ഒന്ന് മാർച്ച് 6-ന് തിയേറ്ററുകളിലെത്തി. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിർവ്വഹിച്ച മിസ്റ്ററി ഫാൻറസി ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന് പ്രേക്ഷകർ കുറച്ചൊന്നുമല്ല തിയേറ്ററിലേയ്ക്ക് പാഞ്ഞത്.
വമ്പത്തി (Vambathi)
സ്വാസിക പ്രധാന വേഷത്തിലെത്തിയ ചിത്രം മാർച്ച് 20-നാണ് റിലീസ് ചെയ്തത്. ലാൽ ബിജോ സംവിധാനം ചെയ്യുന്ന സ്ത്രീശക്തി പ്രമേയമാക്കിയ ചിത്രമാണ് വമ്പത്തി.
അജ സുന്ദരി (Aja Sundari)
ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവർ ഒന്നിക്കുന്ന ചിത്രം മാർച്ച് 20-ന് തിയേറ്ററുകളിലെത്തി. മലയാളം മിസ്റ്ററി ത്രില്ലർ ചിത്രമാണ് ‘അജ സുന്ദരി’.
ടോർപ്പിഡോ (Torpedo)
ഫഹദ് ഫാസിൽ, നസ്ലിൻ ഗഫൂർ, അർജുൻ ദാസ്, ഗണപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ടോർപ്പിഡോ മാർച്ച് 20-നാണ് റിലീസ് ചെയ്തത്. തരുൺ മൂർത്തിയുടെ (സൗദി വെള്ളക്ക, തുടർം എന്നീ ചിത്രങ്ങളുടെ സംവിധായകൻ)സംവിധാനത്തലിറങ്ങിയ ചിത്രമാണിത്.

Also read: ടി.ഐ മധുസൂദനനെതിരെ വ്യാജപ്രചാരണം: വി. കുഞ്ഞികൃഷ്ണനെതിരെ നിയമനടപടിയുമായി എൽഡിഎഫ്

വന്നതെല്ലാം തീ പാറിച്ചു, ഇനി വരാനിരിക്കുന്നത് അതിലും കിടുവാകാതിരിക്കുമോ… ഇനി റിലീസാകാൻ ബാക്കിയുള്ള ചിത്രങ്ങൾ ഇതാണേ…

പ്രതിഛായ (Prathichaya)
നിവിൻ പോളി നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് പ്രതിഛായ. മാർച്ച് 26-നാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമ ജീവിതത്തിന്റെ അൻപതാം വർഷത്തിൽ ബാലചന്ദ്രമേനോൻ നല്ലൊരു കഥാപാത്രത്തിൽ എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഷറഫുദ്ധീൻ, ആൻ അ​ഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also read: ഈ രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ഡെർബി (Derby)
സാഗർ സൂര്യ, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മാർച്ച് 27-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവയുടെ മിശ്രിതമായി കംപ്ലീറ്റ് എൻറർടെയ്നറായാണ് എത്തുന്നത്.

ഓപ്പറേഷൻ കംബോഡിയ (Operation Cambodia)
മാർച്ച് 23-ന് തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ കംബോഡിയ. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ ഹെവി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തമരക്കുണ്ണിലെ ഭദ്രപുരാണം (Thamarakkunnile Bhadrapuranam)
കലാഭവൻ മണിയുടെ അനിയൻ കണ്ണൻ (ആർ.എൽ.വി രാമകൃഷ്ണൻ) നായകനായി അഭിനയിക്കുന്ന ചിത്രം മാർച്ച് 27-ന് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News