ഭരണഘടനാ നിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ പ്രകാശനം നിർവഹിച്ച് മുഖ്യമന്ത്രി

ഭരണഘടനാനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ആദ്യ വാല്യത്തിന്റെ പ്രകാശനം 2025 ജൂൺ 24-ാം തീയതി ചൊവ്വാഴ്ച രാവിലെ 11.30 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു.

രാവിലെ 9:00 മണിക്ക് നിയമസഭാവളപ്പിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചനയോടെ സമാരംഭിച്ച പരിപാടിയുടെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാങ്കണത്തിൽ സംഘടിപ്പിച്ച ‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രയാണവും ഭരണഘടനാനിർമ്മാണ പ്രവർത്തനങ്ങളും’ സംബന്ധിച്ച പ്രദർശനത്തിൻ്റെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു.

ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒന്നുമുതൽ റെയിൽവേ യാത്രാനിരക്ക് കൂടും, ടിക്കറ്റ് നിരക്കിലെ വർധനവ് ഇങ്ങനെ

തുടർന്ന് രാവിലെ 9:30 ന് മുൻ നിയമസഭാ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, പത്രപ്രവർത്തകർ എന്നിവർ പങ്കെടുത്ത ‘പെയ്തിറങ്ങുന്ന ഓർമ്മകൾ’ എന്ന സ്നേഹകൂട്ടായ്മയും, ഉച്ചയ്ക്കു ശേഷം 2:30 ന് ‘Constitutional Federalism-Emerging Challenges and Responses’ എന്ന വിഷയത്തിൽ ഒരു സെമിനാറും സംഘടിപ്പിച്ചു.

കൂടാതെ നിയമനിർമ്മാണത്തേയും മറ്റനുബന്ധ കാര്യങ്ങളെയും സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും, 25 വർഷം പൂർത്തിയാക്കുന്ന സമാജികരെയും, മുൻ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്നുമുള്ള മുതിർന്നവരെയും പരിഭാഷാ വിദഗ്‌ധസമിതി ചെയർമാൻ ഡോ. എൻ. കെ. ജയകുമാർ, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ നിയമസഭാംഗം ജേക്കബ് തുടങ്ങിയവരെയും ആദരിക്കുന്ന ചടങ്ങും, പുസ്തകോത്സവവുമായി ബന്ധപ്പെട്ട മാധ്യമ അവാർഡ്, മെഗാഷോ വിജയികൾ, മ്യൂസിയം ദിനാഘോഷവുമായി ബന്ധപ്പെട്ട ഉപന്യാസമത്സര എന്നിവർക്കുള്ള പുരസ്കാരവിതരണവും ഇതോടൊപ്പം നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News