ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാലകവര്‍ന്ന നാടോടി സംഘത്തിലെ മൂന്നാം പ്രതിയും അറസ്റ്റില്‍

മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണമാല കവര്‍ന്ന നാടോടി സംഘത്തിലെ മൂന്നാം പ്രതിയെ മലയാലപ്പുഴ പൊലീസ് ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി. അട്ടക്കുളങ്ങര സബ് ജയിലില്‍ കഴിഞ്ഞുവരുന്ന തമിഴ്‌നാട് തിരുവല്ലൂര്‍ പൊളിവാക്കം വൈഷ്ണവി നഗര്‍ ഇളയരാജയുടെ ഭാര്യ മധു എന്ന രതി ( 40 ) യെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, മലയാലപ്പുഴയിലെത്തിച്ച് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയശേഷം ഇന്ന് വൈകിട്ട് കോടതിയില്‍ തിരികെ ഹാജരാക്കി.

ALSO READ: വന്യജീവി സംഘര്‍ഷം: വിരമിച്ച പൊലീസുകാരും സൈനികരും ഉൾപ്പെട്ട സന്നദ്ധസേന രൂപീകരിക്കണം: മന്ത്രി പി പ്രസാദ്

കേസില്‍ ഒന്നും രണ്ടും പ്രതികളെ കേസെടുത്ത് ദിവസങ്ങള്‍ക്കകം പിടികൂടിയിരുന്നു. തമിഴ് നാട് വെള്ളാച്ചി പള്ളിവാസല്‍ കോട്ടൂര്‍ ഡോര്‍ നമ്പര്‍ 75 ല്‍ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്‌നാട് രാജപാളയം തെന്‍ഡ്രല്‍ നഗര്‍ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാള്‍(42) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ഈ മാസം ഒന്നിന് രാവിലെ എട്ടരയ്ക്കും 9നുമിടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് സംഘം വീട്ടമ്മയുടെ മാല പറിച്ചുകടന്നത്.പത്തനംതിട്ട തോന്ന്യാമല പട്ടംതറ കിഴക്കേക്കര വീട്ടില്‍ സുധാ ശശിയുടെ മൂന്നു ഗ്രാം താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ് നഷ്ടമായത്, 3,15,000 രൂപവിലവരും.

അന്ന് തന്നെ വീട്ടമ്മ മലയാലപ്പുഴ പൊലീസില്‍ പരാതി നല്‍കി. എസ് സി പി ഓ അജിത് പ്രസാദ് മൊഴി രേഖപ്പെടുത്തി, എസ് ഐ വി എസ് കിരണ്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികളെന്നു സംശയിക്കുന്ന 3 സ്ത്രീകള്‍ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് ഇതിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നീങ്ങി. രതി, മധു, അനു എന്നീ പേരുകളില്‍ അറിയപ്പെടുന്ന മൂന്നാം പ്രതി, സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ALSO READ: ‘സ്വരാജിനേക്കാൾ ഇന്നിന്‍റെ രാഷ്ട്രീയം പറയാനറിയുന്ന മറ്റൊരാളെ ഈ തലമുറയിൽ ഞാനറിയില്ല’: എം വി നികേഷ് കുമാർ

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘം, ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ശ്രമ കരമായ അന്വേഷണത്തിലൂടെ രണ്ടു പ്രതികളെ പിടികൂടിയത്. ജക്കമ്മാളെ റെനോള്‍ട് കാറുമായാണ് കസ്റ്റഡിയില്‍ എടുത്തത്. മോഷണം നടത്തി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതാണ് കാര്‍ എന്ന് സംശയം തോന്നിയതിനാല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാനായി ബന്തവസ്സിലെടുത്തു. മൂന്ന് മൊബൈല്‍ ഫോണുകള്‍ അന്ന് പ്രതികളില്‍ നിന്നും കണ്ടെടുത്തുവെങ്കിലും മോഷണ മുതലകള്‍ കണ്ടെത്താനായില്ല.

വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണം, മൂന്നാം പ്രതി രതി മുഖേന വിറ്റതായും, കിട്ടിയ പണം മൂവരും പങ്കു വച്ചതായും സമ്മതിച്ചു. ഇവരുടെയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിരുന്നു. ഭക്തജനത്തിരക്കുള്ള ഞായറാഴ്ച ദര്‍ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിനുള്ളില്‍ കയറി ഭക്തരുടെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷണം നടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ എത്തിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഒന്നാംപ്രതി തൃത്താല, വടക്കാഞ്ചേരി, നെന്മാറ പൊലീസ് സ്റ്റേഷനുകളിലും, രണ്ടാം പ്രതി പാലാരിവട്ടം കൊടുങ്ങല്ലൂര്‍ പത്തനംതിട്ട എന്നീ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പത്തനംതിട്ട ഡിവൈഎസ്പി എസ് അഷാദിന്റെ മേല്‍നോട്ടത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒന്നും രണ്ടും പ്രതികളെ പിടികൂടിയത്. മലയാലപ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍ കെ എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് ഐ മാരായ വിഎസ് കിരണ്‍, ബി പ്രസന്നന്‍ പിള്ള, ഗ്രേഡ് എസ് ഐ എ പി അജികുമാര്‍, എ എസ് ഐമാരായ സുബി, ശ്രീദേവി, എസ് സി പി ഓ അജിത് പ്രസാദ്, സിപിഓ മാരായ ജ്യോതിഷ് കുമാര്‍, ഡി അമല്‍രാജ്, എസ് അനില്‍, ആര്‍ അര്‍ജുന്‍, ആര്‍ അരുണ്‍ രാജ്, ആര്‍ വിഷ്ണുരാജ്, എം പ്രിയേഷ്, കെ ആര്‍ പ്രബീഷ് എന്നിവരാണുണ്ടായിരുന്നത്.

കഴിഞ്ഞ എസ് ഐ കിരണിന്റെ നേതൃത്വത്തിലാണ് മൂന്നാം പ്രതി രതിയെ ഫോര്‍മല്‍ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന്, സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. മലയാലപ്പുഴയിലെ കേസ് കൂടാതെ ഇവര്‍ക്ക് കേരളം തമിഴ്‌നാട് എന്നിവടങ്ങളിലെ വിവിധ സ്റ്റേഷനുകളിലായി 17 ക്രിമിനല്‍ കേസുകളുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഒന്നൊഴികെ എല്ലാ കേസുകളും കവര്‍ച്ചയ്ക്കും മോഷണത്തിനും രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. ആര്യനാട് ചോറ്റാനിക്കര പാലക്കാട് നോര്‍ത്ത് ടൗണ്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കവര്‍ച്ച കേസുകളുള്ളത്.

ALSO READ: ‘യാത്രാസൗകര്യം നല്‍കാന്‍ കഴിയില്ലെങ്കില്‍ ടോള്‍ പിരിക്കാനും പാടില്ല’; യാത്രക്കാര്‍ക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയതിന് ആര്യനാട് പൊലീസ് എടുത്തതാണ് ഒരു കേസ്. തമിഴ്‌നാട്ടിലെ വിരണം, താഴമ്പൂര്‍, അമ്പലപ്പുഴ കുമരകം തിരുവല്ലം ചെര്‍പ്പുളശ്ശേരി കൊടുങ്ങല്ലൂര്‍ പേരാമംഗലം കണ്ണൂര്‍ ടൗണ്‍ തൃശ്ശൂര്‍ ഈസ്റ്റ് ഇരവിപുരം എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് മോഷണത്തിന് കേസുകളുള്ളത്. മൂന്ന് പ്രതികളെയും ഒരുമിച്ചു കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം നടത്തുന്നതിന് പൊലീസ് നടപടി കൈക്കൊള്ളും. രതിയെ വൈകിട്ട് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News