ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

oman-cdaa-bausher-malyalee-death

ഒമാനിലെ ബൗഷറിൽ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി പങ്കജാക്ഷന്‍, ഭാര്യ കെ സജിത എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

Read Also: കഴിഞ്ഞ വർഷം കുവൈത്തിൽ തീപിടിത്തങ്ങളിലും ഗതാഗതാപകടങ്ങളിലും സംഭവിച്ചത് 180 മരണങ്ങൾ: കുവൈത്ത് ഫയർ ഫോഴ്‌സ്

പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി വിശദമാക്കി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Read Also: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസ്: ആൺസുഹൃത്ത് പിടിയിൽ

റസ്റ്റോറന്റിന് മുകളിലത്തെ നിലയിലാണ് പങ്കജാക്ഷനും സജിതയും താമസിച്ചിരുന്നത്. വര്‍ഷങ്ങളായി ഒമാനില്‍ വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ചെന്നൈയിലുള്ള ഏക മകള്‍ ഒമാനിലേക്ക് തിരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News