മന്ത്രി ഇടപെട്ടു ; ട്രാവൽ ഏജൻ്റിൻ്റെ ചതിയിൽപ്പെട്ട് തായ്ലാൻഡിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതമായി നാട്ടിലെത്തി

ട്രാവൽ ഏജൻസി ഉടമയുടെ ചതിയിൽപ്പെട്ട് അകപ്പെട്ട് തായ്‌ലാൻഡിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ വേണ്ടി സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. പതിനാല് മുതിർന്നവരും രണ്ട് കുട്ടികളുമടങ്ങിയ വിനോദയാത്രാ സംഘമാണ് മന്ത്രിയുടെ ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തിയത്.

ഏറ്റുമാനൂരിലെ ട്രാവൽകെയർ ഉടമയുടെ ചതിയിൽപ്പെട്ട് തായ്ലാൻഡിൽ കുടുക്കിയ തിരുവനന്തപുരം, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർ ഉൾപപ്പെട്ട സംഘം മന്ത്രി വാസവനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ മലയാളികൾ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ ഉടൻ മന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു. മന്ത്രിയും അദ്ദേഹത്തിന്റെ സുഹൃത്തും തായ്‌ലാൻഡിൽ ബിസിനസുകാരനുമായ അജയൻ വർഗീസും നടത്തിയ അടിയന്തിര ഇടപെടൽ അധികം വൈകാതെ ഫലം കണ്ടതോടെ സംഘം സുരക്ഷിതമായി വെള്ളിയാഴ്ച പുലർച്ചെ നാട്ടിലെത്തുകയായിരുന്നു.

അതേസമയം, മെയ് 20ന് നെടുമ്പാശേരിയിൽ നിന്നാണ് കുട്ടികൾ ഉൾപ്പെടെയുള്ള പതിനാറംഗ സംഘം തായ്‌ലാൻഡിലേക്ക് പുറപ്പെട്ടത്. എറ്റുമാൻ സ്വദേശിയായ ട്രാവൽ കെയർ ഏജൻസി ഉടമയായ അഖിൽ ഒളിവിലാണ്.അഖിൽ കരാർ നൽകിയ പട്ടായയിലെ ടുറാസ്റ്റിക്കിന്റെ പ്രതിനിധി കാർലുവായിരുന്നു സംഘത്തിന്റെ തായ്‌ലാൻഡിലെ ട്രാവൽ ഏജന്റ്. സംഘം തായ്ലാൻഡിലെത്തിയ സംഘത്തിൻ്റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള യാത്രാവിവരങ്ങളെപ്പറ്റിയുള്ള അറിയിപ്പ് ഒന്നും ലഭിച്ചില്ല. തുടർന്ന് സംഘം നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി യാത്രാ സംഘം വിവരം അറിഞ്ഞത്.

തുടർന്ന്, തായ്ലാൻഡിലെ ഏജൻസി പ്രതിനിധി പട്ടായയിലെ ഗോൾഡൻ സീ ഹോട്ടലിലെത്തി സംഘത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാസ്‌പോർട്ട് പിടിച്ചുവെയ്ക്കും, മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് റദ്ദു ചെയ്യും, പട്ടായ പൊലീസിൽ പരാതി നൽകി ജയിലിലാക്കും എന്നൊക്കെയായിരുന്നു ഭീഷണി. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ സംഘത്തിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ മന്ത്രി വാസവനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

അതേസമയം; അഖിലിന്റെ തട്ടിപ്പിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഒളിവിൽ പോയ ഇയാളുടെ ഭാര്യാ സഹോദരനെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തു. തങ്ങൾക്കൊന്നും അറിയില്ലെന്നാണ് അവർ പൊലീസിന് നൽകിയത്. സഹോദരന്റെ കൈയിൽ നിന്ന് അഖിലിന്റെ മൂന്ന് ഫോൺ നമ്പറുകൾ ലഭിച്ചതൊഴിച്ചാൽ ഇയാളെപ്പറ്റി മറ്റു വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പട്ടായയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു അഖിൽ കൊവിഡ് സമയത്ത് നാട്ടിലെത്തി ഏറ്റുമാനൂരിൽ ട്രാവൽ ഏജൻസി തുടങ്ങുകയായിരുന്നു. രണ്ടാം വിവാഹത്തിനു ശേഷമാണ് ഇയാൾ ഏറ്റുമാനൂരിൽ താമസം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News