കാറിൽ നിയന്ത്രണമുള്ള ഗുളികകൾ സൂക്ഷിച്ചു; സൗദിയിൽ മലയാളി അറസ്റ്റിൽ

സൗദിയിൽ നിയന്ത്രണമുള്ള വേദന സംഹാരി ഗുളികകൾ വാഹനത്തിൽ സൂക്ഷിച്ചതിന് മലയാളിയെ അറസ്റ്റ് ചെയ്തു. സൗദിയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്. 7 മാസം തടവും നാടുകടത്തലും ആണ് ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

also read :വ്യാജ സര്‍ട്ടിഫിക്കറ്റിൽ ആറ് വര്‍ഷം ഡോക്ടറായി ജോലി; പിടികൂടിയ സ്വദേശിയെ പിരിച്ചുവിടാന്‍ കുവൈറ്റ് സുപ്രിം കോടതി

വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് ഇദ്ദേഹം പിടിയിലാവാൻ കാരണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ പിടിക്കപ്പെട്ട മരുന്ന് വാങ്ങാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് ഇവിടുത്തെ നിയമം. എന്നാൽ ഇതിന് മുമ്പ് വാഹനം ഓടിച്ചിരുന്ന ആളുടെതായിരുന്നു മരുന്നുകൾ. അദ്ദേഹം ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. എന്നാൽ കുറിപ്പടി ഹാജരാക്കാൻ പുതിയ ഡ്രൈവർക്ക് സാധിച്ചില്ല. അതോടെ പൊലീസ് പിടിച്ച് ജയിലിൽ ഇടുകയായിരുന്നു.

also read :യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനിയാദി ഭൂമിയിൽ തിരിച്ചെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News