ദില്ലിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

ദില്ലിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിരുവല്ല മേപ്രാള്‍ സ്വദേശി കെ പി സുജാതന്‍ (60) കൊല്ലപ്പെട്ടത്. ദില്ലിയിലെ എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറിയാണ്.

Also read:വേഗം കുറയ്ക്കൂ, അകലം പാലിക്കൂ, അപകടം ഒഴിവാക്കൂ; മുന്നറിയിപ്പുമായി കേരളപൊലീസ്

ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപം താമസിക്കുന്ന സുജാതന്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പൂരിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വെളളിയാഴ്ച രാവിലെയാണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ വീടിന് സമീപത്തെ പാര്‍ക്കില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. പഴ്‌സും മൊബൈല്‍ ഫോണും നഷ്ടമായിട്ടുണ്ട് . സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് കെട്ടിത്തൂക്കിയതെന്ന് പൊലീസ് പറഞ്ഞു.

Also read:പണം വാങ്ങിയയാളെ ഇനി കണ്ടാൽ തിരിച്ചറിയില്ല; കൈക്കൂലി നൽകിയെന്ന ഹരിദാസന്റെ മൊഴി വിശ്വസിക്കാനാകാതെ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News