മലയാളി ദമ്പതിമാരെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ദമ്പതിമാരെ കുവൈത്തില്‍ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: വാട്ടര്‍ മെട്രോ ഏറ്റെടുത്ത് കൊച്ചിക്കാര്‍; സര്‍വ്വീസുകള്‍ നീട്ടുന്നു

െൈസജു താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പരിശോധനക്ക് എത്തി. എന്നാല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതില്‍ പൊളിച്ച് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് സൈജുവിന്റെ ഭാര്യ ജീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സാല്‍മിയയിലാണ് സംഭവം. സൈജു സൈമണ്‍ ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജീവനക്കാരനാണ്. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

Also Read: മലയാളി ദമ്പതിമാരെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News