ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു

malayali died in dubai

ദുബായ് മുഹൈസിനയിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. കുനിയിൽ അസീസിന്‍റെയും സഫിയയുടെയും മകനാണ്. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ALSO READ; സൗദിയില്‍ വാഹനാപകടം; ഒരു മലയാളിയടക്കം പതിനഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

അതേ സമയം, സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചന ഹർജിയിൽ ഇന്നും വിധിയുണ്ടായില്ല. കേസ് പരി​ഗണിച്ച ഡിവിഷൻ ബഞ്ച് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. കേസ് പരിഗണിക്കുന്ന തിയതി പിന്നീട് അറിയിക്കും. ഇത് ഏഴാം തവണയാണ് മോചന ഹർജിയിൽ വിധി പറയുന്നത് റിയാദ് ക്രിമിനൽ കോടതി മാറ്റിവയ്ക്കുന്നത്.

കഴിഞ്ഞ 15ന് കോടതി ഹർജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു.ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഏഴ് തവണയാണ് റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചത്.

news summary: Akhib, a native of Kannur, died after falling from a building in Muhaisina, Dubai.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News