മലയാളി യുവാവ് അജ്മാനിൽ മരിച്ചു

ദുബായിൽ കെട്ടിടത്തിന്റെ താഴെ സുഹൃത്തുക്കളുമായി സംസാരിക്കവേ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി ഹിജാസാണ് (38 ) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം.

also read:അമ്മയുടെയും മകന്റെയും മൃതദേഹം ബെഡ് ബോക്‌സില്‍; മൂത്തമകനെ കാണാനില്ല

വ്യാഴാഴ്ച്ച വൈകീട്ടോടെ അജ്‌മാൻ ജറഫിലെ താമസ കെട്ടിടത്തിന് താഴെ സുഹൃത്തുക്കളുമായി സംസാരിക്കവേയാണ് കുഴഞ്ഞ് വീണത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News