
സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർഗോഡ് സ്വദേശി ജിതിൻ മാവിലയാണ് മരിച്ചത്.
സാദ ഓവർ ബ്രിഡ്ജിൽ വെച്ചായിരുന്നു അപകടം. സലാലയിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു ജിതിൻ.
ജിതിൻ്റെ മൃതദേഹം സുൽത്താൻ ഖാബൂസ് ആശൃുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നിയമ നടപടികൾ പൂർത്തികരിച്ചശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി സലാല ഭാരവാഹികൾ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

