മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയിലെ കടലിൽ കാണാതായി; തെരച്ചിൽ തുടരുന്നു

കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടയിൽ മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയിലെ കടലിൽ കാണാതായി. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (32) ആണ് കാണാതായത്. അനിൽ 10 വർഷത്തിലധികമായി ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹൾ) ഉള്ളിൽ കയറി വൃത്തിയാക്കുന്ന ജോലിയിലെ സൂപ്പർവൈസറായിരുന്നു അനിൽ. ഞായറാഴ്ചയാണ് അനിൽ കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്. ഒപ്പം ജോലിക്കുണ്ടായിരുന്നവർക്ക് പ്രവൃത്തി പരിചയം കുറവായതു കൊണ്ട് അനിൽ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനു ശേഷവും അനിൽ മുകളിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് കപ്പൽ അധികൃതർ ഫുജൈറ പൊലീസിനെ അറിയിച്ചു. മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും ചേർന്ന് നിലവിൽ തെരച്ചിൽ നടത്തുകയാണ്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

also read :മണിപ്പൂരിൽ വൻ റാലി പ്രഖ്യാപിച്ച് നാഗാ സംഘടനകൾ; പിന്തുണ പ്രഖ്യാപിച്ച് കുകി

അനിലിന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന ഓക്സിജൻ സിലിണ്ടറിലാണ് ജീവൻ നിലനിർത്താനുള്ളത്. ഉള്ളിലേക്ക് വലിച്ചടുപ്പിക്കാൻ ശക്തിയുള്ള ഏതെങ്കിലും യന്ത്രത്തിന്റെ പ്രവർത്തനം മൂലമോ , കപ്പലിന്റെ ഉള്ളിൽ എവിടെയെങ്കിലും ശരീരം കുടുങ്ങുന്ന സാഹചര്യത്തിലോ, വലയിലോ മറ്റോ പെട്ടുപോവുന്നത് മൂലമോ അനിലിനു അപകടം സംഭവിച്ചോ എന്നതാണ് ആശങ്കയുള്ളത്. അനിൽ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

also read :ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കാനായി കൂട്ടായ്മ ശക്തിപ്പെടുത്തി തെക്കേ അമേരിക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here