സുരക്ഷയ്ക്കായി ആവശ്യമായ ഇടപെടലുകൾ നടത്തി സർക്കാർ; ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാളെ കേരളഹൗസിലെത്തും

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി ഡോക്‌ട‌ർമാർ നാളെ രാവിലെ കേരള ഹൗസിലെത്തും. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ആണ് ഇക്കാര്യം അറിയിച്ചത്.

കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലിൽ ഒറ്റപ്പെട്ടു പോയ 27 പേരാണ് ആദ്യഘട്ടത്തിൽ എത്തിച്ചേരുന്നത്. 10 പേർ വനിതകളാണ്. ഇവർക്ക് കേരള ഹൗസിൽ തന്നെ താമസവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി.

also read; 10 മിനിറ്റ് ചാര്‍ജ് കൊണ്ട് 3 മണിക്കൂര്‍ പ്ലെയിങ് ടൈം, സോണി എസ്ആര്‍എസ്-എക്‌സ് വി800 സ്പീക്കർ വിപണിയിൽ

മലയാളികളുടെ സുരക്ഷയ്ക്കായി ആവശ്യമായ തരത്തിലുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചിട്ടുണ്ട്. മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ന്യൂ ഡൽഹി കേരളാഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും.

also read; വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News