കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ; മകളെ കൊന്ന് ജീവനൊടുക്കിയെന്ന് നിഗമനം

കർണാടക കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ. കൊല്ലം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് ഈ കുടുംബത്തെ റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ ജീവനക്കാർ കണ്ടത്.

Also Read; കാശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച മനോജിന് ജന്മനാടിന്റെ യാത്രാമൊഴി

വിനോദും ഭാര്യ ജിബിയും തൂങ്ങി മരിച്ച നിലയിലും മകളെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തിൽ മറ്റാരും ഉത്തരവാദികളല്ല എന്ന് എഴുതി ഒപ്പിട്ട വിനോദിന്റെയും ജിബിയുടെയും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.

Also Read; ഉത്തർ പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here