സൗദിയിൽ  ഹജ്ജ് തീർത്ഥാടനത്തിന് എത്തിയ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം  മരിച്ചു

സൗദിയിൽ  ഹജ്ജ് തീർത്ഥാടനത്തിന് എത്തിയ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം  മരിച്ചു. കേന്ദ്ര ഹജ്ജ്   കമ്മറ്റി വഴി കോഴിക്കോട് നിന്നുള്ള ആദ്യവിമാന സർവ്വീസിൽ എത്തിയ കോഴിക്കോട് കുന്നമംഗലം സ്വദേശി  ഉണ്ടോടിയിൽ അന്ത്രുമാൻ  ആണ് മരിച്ചത്.  70  വയസായിരുന്നു.
ഭാര്യ സുബൈദയോടൊപ്പമാണ്   അന്ത്രുമാൻ  ഹജ്ജിന്  എത്തിയത്. ജിദ്ദയിൽ വിമാനം ഇറങ്ങി ബസ് മാർഗം മക്കയിൽ താമസ സ്ഥലത്ത്  എത്തിയ ഉടനെ തന്നെ സുഖമില്ലാത്തതിനെതുടർന്ന്
 വളണ്ടിയർമാർ  ഹജ്ജ്മിഷന്റെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
 നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം  മക്കയിൽ ഖബറടക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News