മലയാളി ജവാന്‍ വാഹനമിടിച്ച് മരിച്ചു: വാഹനത്തിനായി അന്വേഷണം തുടരുന്നു

ഝാര്‍ഖണ്ഡില്‍ സിഐഎസ്എഫ് ജവാന്‍ വാഹനാപകടത്തില്‍ മരിച്ചു. ഝാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണിറ്റിലെ ജവാന്‍ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ധര്‍മപാല്‍ എന്ന സഹപ്രവര്‍ത്തകനൊപ്പം നടന്നുപോകുന്നതിനിടെ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയി.

അപകടത്തില്‍ പരിക്കേറ്റ ഇരുവരും ഏറെ നേരം റോഡില്‍ കിടന്നു. പൊലീസ് എത്തിയതിന് ശേഷമാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. രാംഗഢിലെ പത്രാതു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇടിച്ച വാഹനത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here