സൗദിയില്‍ മലയാ‍ളി വെടിയേറ്റ് മരിച്ചു

saudi

സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർഗോഡ് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട്​ മൻസിലിൽ എ.എം. ബഷീർ (42) ആണ് മരിച്ചത്.

ശനിയാഴ്​ച രാത്രിയാണ്​ സംഭവം. താമസസസ്ഥലത്തിന്​ സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം ബഷീറിന് നേരെവെടിയുതിർക്കുകയായിരുന്നു എന്നാണ്​ വിവരം. ശബ്​ദം കേട്ട്​ സഹതാമസക്കാർ വന്ന്​ നോക്കുമ്പോള്‍ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്ന ബഷീറിനെയാണ് ​ കണ്ടത്. സംഭവത്തിന്​ അൽപം മുമ്പ്​ തൊട്ടടുത്തെ സൂഖിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട് എന്നാണ് വിവരം.

ALSO READ: കുവൈറ്റിലെ താമസക്കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

പ്രതികളെ കണ്ടെത്താൻ ഇതുവരെ ക‍ഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബഷീറിൻ്റെ മൃതദേഹം ബീഷയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്.

ENGLISH NEWS SUMMARY: A Malayali youth was shot dead in Bisha in Saudi Arabia. The deceased has been identified as A.M. Basheer (42), a native of Kasaragod.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News