സലാലയിൽ മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു

Lekshmi Vijayakumar

സലാലയിലെ മസ്യൂനയിൽ മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാർ ആണ് മരിച്ചത്. മേയ് 15 നാണ് ഇവർ അപകടത്തിൽ പെടുന്നത്. അന്നുമുതൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. ഭർത്താവ്: ദിനരാജ്. മൃതദേഹം നിയമ നടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Also Read: ഓ​പ്പറേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് വിശദീ​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്ര​തി​നി​ധി സം​ഘം ഇന്ന് യുഎ​ഇ​യി​ലെ​ത്തും

ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ ബൗഷറിൽ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി പങ്കജാക്ഷന്‍, ഭാര്യ കെ സജിത എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി വിശദമാക്കി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News