
ഒഡീഷയിലെ ജലേശ്വറിൽ വൈദികരും കന്യാസ്ത്രീകൾക്കും എതിരെ സംഘപരിവാർ സംഘടനയായ ബജ്‌രംഗ്ദൾ നടത്തിയ ആൾക്കൂട്ട അക്രമത്തിന് എതിരെ തൃശ്ശൂർ അതിരൂപത പ്രതിഷേധിച്ചു.
ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി നടന്നുവരുന്ന ആക്രമണ സംഭവങ്ങളിൽ തൃശൂർ അതിരൂപത ഉൽക്കണ്ഠയും ആശങ്കയും രേഖപ്പെടുത്തി.
ALSO READ: ഒഡിഷയിൽ ആക്രമിക്കപ്പെട്ട പുരോഹിതൻ ഫാദർ ലിജോ നിരപ്പേലിൻ്റെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും എതിരായ തുടരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് തൃശ്ശൂർ അതിരൂപത ആവശ്യപ്പെട്ടു. ഭയരഹിതമായി ജീവിക്കാനും പൗരന്മാരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാരും നിയമ സംവിധാനങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും തൃശ്ശൂർ അതിരൂപത ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

