നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി

നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ് , മിൽട്ടൺ എന്നിവരാണ് മോചിതരായത്. ഭർതൃ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിസ്മയയുടെ സഹോദരനാണ് വിജിത്ത്. എണ്ണ മോഷ്ടിച്ചു എന്ന് ആരോപിച്ച് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടുകയായിരുന്നു.കപ്പലിൽ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാർ അടക്കം 26 പേർ ആയിരുന്നു. കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്ര തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe