കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

കോയമ്പത്തൂരില്‍ താമസസ്ഥലത്ത് മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. നീണ്ടകര സ്വദേശിനിയായ പത്തൊമ്പതുകാരി ആന്‍ഫിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സതി മെയിന്‍ റോഡിലെ എസ്എന്‍എസ് നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആന്‍ഫിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ALSO READ: തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി ആന്ധ്രയിൽ കർഷകനെ കൊന്നു

താമസ സ്ഥലത്ത് സുഹൃത്തുക്കളുമായി തര്‍ക്കം ഉണ്ടായതായും ഇതേ തുടര്‍ന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയ ആന്‍ഫിയെ അനുനയിപ്പിച്ചു തിരികെ കൊണ്ടുവന്നതയും വിവരമുണ്ട്. എന്നാൽ അടുത്ത ദിവസം ആൻഫിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനികള്‍ക്ക് പങ്കുണ്ടെന്നാണ് കുടുംബം പറയുന്നത്.

ആൻഫിയുടെ കൂടെ താമസിക്കുന്നവരില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് ആണ്‍സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ആന്‍ഫി എതിർത്തിരുന്നു. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതിലും ആൻഫിയോട് വിരോധമുണ്ടായിരുന്നതായാണ് സൂചന. ബന്ധുക്കളുടെ പരാതിയില്‍ കോവില്‍പ്പെട്ടി പൊലീസ് കേസെടുത്തു.

ALSO READ: കേരള ബിജെപിയില്‍ പോര് രൂക്ഷം, ശോഭയ്ക്കെതിരെ പരാതിയുമായി സുരേന്ദ്രന്‍ പക്ഷം, ദേശീയ തലത്തില്‍ പരാതി നല്‍കി ശോഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here