തിരുവനന്തപുരം സ്വദേശി ദുബായിൽ ബൈക്ക് അപകടത്തിൽ മരിച്ചു

മലയാളി യുവാവ് ദുബായിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അൽമക്തൂം എയർപോർട്ട് റോഡിൽ ആണ് അപകടം. ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

Also Read; 2018 -ൽ നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായില്ല; താരസംഘടന A.M.M.A. യ്ക്കെതിരെ ഗുരുതര ആരോപണം

ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിലെ ഡാറ്റ സയന്റിസ്റ്റ് ആണ് ആരിഫ്. കാർഷിക സർവകലാശാല അധ്യാപകനായിരുന്ന പ്രൊഫ. ശരീഫിന്റെയും, കൃഷിവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ താജുന്നീസയുടെയും മകനാണ്. സഹോദരൻ: ഹുസൈൻ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Also Read; രഞ്ജിത്തിനെതിരായ ആരോപണം; കുറ്റം ചെയ്താൽ എത്ര ഉന്നതൻ ആയാലും നടപടി ഉണ്ടാകും: മന്ത്രി ശിവൻകുട്ടി

Malayali young man died at Dubai in a bike accident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News