മുംബൈയിൽ  മലയാളി യുവാക്കൾ അടക്കം ജോലി തട്ടിപ്പിനിരയായി; കോടിക്കണക്കിന് രൂപയുമായി പ്രതികൾ മുങ്ങി  

SCAM

ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ കോടിക്കണക്കിന് രൂപയുടെ തൊഴിൽ തട്ടിപ്പ് നടത്തിയതായി മലാഡിൽ കണ്ടെത്തിയിട്ടുണ്ട് . വിദേശ ജോലി നിയമനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയതായി അവകാശപ്പെട്ട് മലാഡിലെ ഒരു ഷോപ്പിംഗ് മാളിനുള്ളിലെ  ഓഫീസിലാണ് പ്രതി പ്രവർത്തിച്ചിരുന്നത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള സ്ഥിരം തട്ടിപ്പ് മോഡലാണ് ഇവിടെയും നടന്നത്.   ലക്സംബർഗിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജോലി അവസരങ്ങൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിലൂടെ  പരസ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. താൽപ്പര്യമുള്ള വ്യക്തികൾ പരസ്യത്തോടൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ, മലാഡ് വെസ്റ്റിലെ എസ്‌വി റോഡിലുള്ള സിംപ്ലക്സ് ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന ഏറോൺ ഓവർസീസ് എന്ന ഓഫീസിലേക്കാണ് അവരെ നയിച്ചത്.

ALSO READ: കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ

ഓൺലൈൻ അവലോകനങ്ങളിൽ ഏറോൺ ഓവർസീസ് കമ്പനിക്ക് അഞ്ച് നക്ഷത്ര റേറ്റിംഗ് ഉണ്ടായിരുന്നു, ഇത് നിരവധി തൊഴിലന്വേഷകരുടെ വിശ്വാസം നേടാൻ സഹായിച്ചു . ഇതോടെ, നിരവധി യുവാക്കൾ നേരിട്ട് ഓഫീസിലെത്തിയും, മറ്റുള്ളവർ   ഫോണിലൂടെയും ഇവരുമായി ബന്ധപ്പെട്ടു.

ഹോട്ടൽ വ്യവസായത്തിലെ ഡ്രൈവർമാർ, അടുക്കള ജീവനക്കാർ, പാചകക്കാർ, ഹൗസ് കീപ്പിംഗ് ജീവനക്കാർ, സ്റ്റോർ കീപ്പർമാർ തുടങ്ങിയ തസ്തികകളിലാണ് നിയമനം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. മുംബൈ, താനെ, നവി മുംബൈ, പൂനെ എന്നിവയുൾപ്പെടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് മലയാളികൾ അടക്കമുള്ള അപേക്ഷകർ എത്തിയത്.

“രജിസ്ട്രേഷൻ ഫീസ്, എംഒയു, വിസ ചാർജുകൾ, താമസം, ഓഫർ ലെറ്റർ പ്രോസസ്സിംഗ് എന്നിവയുടെ മറവിൽ പ്രതികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തു, പകരമായി ഇരകൾക്ക് വ്യാജ വിസകളും ജോലി ഓഫർ ലെറ്ററുകളും നൽകി. കഴിഞ്ഞ മാസം, പ്രതികൾ ഓഫീസ് അടച്ചുപൂട്ടി ഒളിവിൽ പോയതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന് ഇവരെല്ലാം മനസിലാക്കിയത്.    

ഇതുവരെ 38 ഇരകളാണ് പോലീസിൽ രേഖാമൂലം പരാതികൾ നൽകിയിരിക്കുന്നത്. നൂറിലധികം പേരാണ് കബളിപ്പിക്കപ്പെട്ടത്.  പരാതികളുടെ അടിസ്ഥാനത്തിൽ  വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഏറോൺ ഓവർസീസിനും  മൂന്ന് ജീവനക്കാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  വാഗ്ദാനം ചെയ്ത ജോലികൾക്ക്  പ്രതി 4.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

“ചില ഇരകൾ കമ്പനിയെ വിശ്വസിച്ച് മുഴുവൻ തുകയും നൽകി, മറ്റുള്ളവർ പകുതി മാത്രം നൽകി. കുറച്ചുപേർക്ക് സംശയം തോന്നി ബാക്കി തുക നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. മിക്ക ഇരകളും ആർ‌ടി‌ജി‌എസ് വഴി ഏറോൺ ഓവർസീസ് കമ്പനി അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിരുന്നു. കബളിപ്പിക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച്  മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിപ്പിന്റെ രീതി കണക്കിലെടുക്കുമ്പോൾ, ഇരകളുടെ എണ്ണം ഇനിയും  ഉയരുമെന്നാണ് അന്വേഷണ  ഉദ്യോഗസ്ഥൻ പറയുന്നത്. 

ഗൂഗിളിൽ നിന്ന് കോൺടാക്റ്റ് നമ്പർ തിരഞ്ഞെടുത്ത് ലക്സംബർഗിലെ ഹോട്ടലിൽ അന്വേഷിച്ചപ്പോഴാണ്  ഇതെല്ലാം വ്യാജമാണെന്ന് മനസ്സിലായതെന്ന്  കബളിപ്പിക്കപ്പെട്ട യുവാവ് പറഞ്ഞു.  പിന്നീട് പല പ്രാവശ്യം ഓഫീസിലും ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News