വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു

വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സുമേഷ് ജോർജ് (42) ആണ് മരിച്ചത്. ബഹ്റൈനിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് വർഷമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ഒന്നര വർഷത്തിന് ശേഷമായിരുന്നു നാട്ടിലേക്ക് മടങ്ങിയത്.

Also read:സമയം ആവശ്യമാണ്, പഠനകാലയളവാണിത്; കെ എസ് ഭരതിനെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News