
ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മലയാളി ഉള്‍പ്പടെ 24 ഇന്ത്യക്കാര്‍. കുവൈത്തിൽ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ തുറമുഖത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചനത്തിനായുള്ള നടപടികള്‍ തുടരുകയാണെന്ന് കപ്പലിന്റെ ഓപ്പറേറ്റര്‍മാർ അറിയിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച 1.15ന് കുവൈത്തിൽ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. അമേരിക്കന്‍ കപ്പല്‍ തങ്ങളുടെ കപ്പലുകളില്‍ ഒന്നില്‍ ഇടിച്ചെന്നും ഇതിലുണ്ടായിരുന്ന രണ്ട് പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും ഇറാന്‍ പ്രതികരിച്ചു. ഇറാന്റെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here