അമ്മയെക്കാള്‍ സുന്ദരിയായി താരപുത്രി ;സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞാറ്റ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. പഠനം വിദേശത്താണെങ്കിലും നാട്ടിലെ വിശേഷങ്ങളൊന്നും കുഞ്ഞാറ്റ മുടക്കാറില്ല. ഇപ്പോള്‍ നാട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരപുത്രി.

ALSO READവീണ്ടും ‘പ്രേമം’ ജോഡി ;നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു

ചെന്നൈയില്‍ അമ്മയെ കാണാന്‍ എത്തിയ ചിത്രങ്ങളും കുഞ്ഞാറ്റ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുഞ്ഞാറ്റയുടെ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.

ALSO READപാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ നദിയിൽ ഒഴുക്കിയ യുവതി

സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ഞാറ്റ എത്തിയിരിക്കുന്നത്. തിന്‍ സ്ട്രാപ്പും വൈഡ് നെക്കുമുള്ള ബ്ലാക്ക് ഗൗണില്‍ അതിസുന്ദരിയായാണ് കുഞ്ഞാറ്റ പോസ് ചെയ്യുന്നത്. അമ്മയെപ്പോലെ തന്നെ സുന്ദരിയാണെന്നും സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ സമയമായെന്നൊക്കെയാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. യുകെയിലാണ് കുഞ്ഞാറ്റ പഠിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News