
മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്.
വൈകിട്ട് അഞ്ചുമണിയോടെ പെരിയാർ വൈശ്യൻ കുടി കടവിലാണ് സംഭവം. കുളിക്കാൻ പോയ ഇവരുവരെയും ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഗംഗ ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.
ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പിടിയിൽ
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡാക്രമണം. പൂനത്ത് സ്വദേശി പ്രവിഷയുടെ ദേഹത്ത് ആണ് മുൻ ഭർത്താവ് പ്രശാന്ത് ആസിഡ് ഒഴിച്ചത്. ചെറുവണ്ണൂരിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ ആയിരുന്നു ആക്രമണം.
ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൂട്ടാലിട കാരടി പറമ്പിൽ പ്രവിഷയ്ക്കാണ് മുൻ ഭർത്താവ് പ്രശാന്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കിയാണ് ആസിഡ് ഒഴിച്ചത്. ഫ്ലാസ്കിൽ കൊണ്ടുവന്ന ആസിഡ് ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ യുവതിയെ പിന്തുടർന്നും ആക്രമിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരും നാട്ടുകാരും സമീപത്തെ ടാക്സി ഡ്രൈവറായ ലിതിന്റെ സഹായത്തോടെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.
കണ്ണൂരിൽ ജോലിചെയ്യുന്ന പ്രവിഷ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നാട്ടിലെത്തിയത്. തൃശ്ശൂരിൽ കോൾ ടാക്സി ഡ്രൈവറാണ് തിരുവോട് സ്വദേശി കാരിപ്പറമ്പിൽ പ്രശാന്ത്. പ്രശാന്തിനെ മേപ്പയൂർ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് സൂചന

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here