മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം

കവി മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം. മലയാള ഭാഷയ്ക്ക് മുരുകന്‍ കാട്ടാക്കട നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണ് പുരസ്‌കാരം. ഉപാസന സാംസ്‌കാരിക വേദിയുടെ പതിനെട്ടാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാര സമര്‍പ്പണം.

READ ALSO:വിഷമഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുള്ള വീഡിയോയുമായി എലിസബത്ത് ബാല

കവിതാ രംഗത്ത് ഉഷാ ആനന്ദിന്റെ പെണ്‍കനലിനും, സ്മിതാ ദാസിന്റെ കഥാസമാഹാരം ശംഖുപുഷ്പത്തിനും പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഡോ. എം ആര്‍ തമ്പാനും, ഡോ. മിനി നരേന്ദ്രനും, ശ്രീദേവി പ്രസാദുമടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും സരസ്വതിയുടെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയും പൊന്നാടയും മെഡലുമാണ് നല്‍കുക.

READ ALSO:‘സ്വപ്നത്തിൽ പോലും യോസിക്കലേ സാർ’, പുറത്തിറങ്ങാൻ പറ്റാത്തവിധം വർമൻ ഹിറ്റായി: വിനായകൻ്റെ ആദ്യ പ്രതികരണം പങ്കുവെച്ച് സൺ പിക്‌ചേഴ്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here