ഇന്ത്യയില്‍ റോഡ് ഷോ നടത്താന്‍ മാലദ്വീപ്; ലക്ഷ്യം ഇത്

ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലും ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി എത്തുകയാണ മാലദ്വീപ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മാലേയിലെ ടൂറിസം അധികൃതര്‍ അറിയിച്ചു.

ALSO READ:  നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

മാലദ്വീപിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് മാലദ്വീപ്‌സ് അസോസിയേഷന്‍ ഒഫ് ട്രാവല്‍ ഏജന്റ്‌സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് ഇന്ത്യന്‍ ഹൈക്കമ്മീഷണറായ മുനു മഹാവറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.

ഇക്കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ലക്ഷദ്വീപില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചില ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവച്ചതിന് പിന്നാലെ മൂന്ന് മാലിദ്വീപ് മന്ത്രിമാര്‍ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ മാലദ്വീപ് ബന്ധം കൂടുതല്‍ വഷളായത്.

ALSO READ:  പത്മശ്രീ ജേതാവ്, തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥി; പ്രചാരണത്തിനായി പച്ചക്കറി വില്‍പന! വീഡിയോ

നിരവധി ടൂറിസ്റ്റുകള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ ഇതോടെ മാലദ്വീപിലേക്കുള്ള യാത്ര ക്യാന്‍സല്‍ ചെയ്തു. ഇതോടെ മാലദ്വീപ് സന്ദര്‍ശിക്കുന്ന ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News