കൊലപാതകത്തിന് ശേഷം ഒരു രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം; വിതുരയിൽ സുഹൃത്ത് കൊലപ്പെടുത്തിയ സുനിലയുടെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്

ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ വിതുരയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സംഭവത്തിൽ പ്രതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാൾ പദ്ധതിയിട്ടത്. എന്നാൽ തീരുമാനം മാറ്റി. ഇവർ തമ്മിൽ വളരെ കാലങ്ങളായി അടുപ്പത്തിലായിരുന്നു. ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാനായിരുന്നു ഇരുവരുടെയും തീരുമാനമെന്നും പൊലീസ് പറഞ്ഞു.

Also Read; സ്വപ്നത്തിൽ ആത്മാവ് പറഞ്ഞ നിധി കണ്ടെത്താൻ അടുക്കളയിൽ കിണറു കണക്കെ ഒരു കുഴിയെടുത്തു, ഒടുവിൽ ആ കുഴിയിൽ വീണ് വൃദ്ധന് ദാരുണാന്ത്യം

കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ സുനിലയെ കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കളും ഭർത്താവും ചേർന്ന് വിതുര പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഊറാന്‍മൂട് സ്വദേശി അച്ചുവിനെ പാലോട് പനയമുട്ടത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അടുപ്പത്തിലായിരുന്ന തങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിലയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെടുത്തു.

Also Read; പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; നടുക്കുന്ന സംഭവമുണ്ടായത് ബീഹാറിൽ

കഴുത്തിൽ കയർ കുരുക്കിയാണ് സുനിലയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. തിങ്കളാഴ്ച രാത്രി കൊലപാതകത്തിനുശേഷം പ്രതി ഒരു രാത്രി മുഴുവൻ മൃതദേഹത്തിനടുത്ത് കിടന്നു. രാവിലെയായതോടെ ആത്മഹത്യ ചെയ്യണമെന്ന തീരുമാനം മാറ്റി. രാവിലെ അമ്മയുടെ സ്ഥലമായ പനയമുട്ടത്തേക്ക് പോയി. ഇവിടെവെച്ചാണ് ഇയാൾ പാലോട് പൊലീസിന്റെ പിടിയിലാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News