പുരുഷ ലൈംഗികതയും ആശങ്കകളും

മനുഷ്യനുണ്ടായ കാലം മുതല്‍ ലൈംഗികത എന്നത് പലതരത്തിലുള്ള ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും കാരണമായ സംഗതിയാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറ്റവും അധികം ആശങ്കപ്പെടുന്ന കാര്യം ലിംഗ വലിപ്പത്തെക്കുറിച്ചാണ്. അതുപോലെ തന്നെ ഉറക്കത്തില്‍ ശുക്ല വിസര്‍ജനം സംഭവിക്കുമോ?, ബന്ധപ്പെടാനുള്ള ശേഷി തനിക്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ആശങ്കകള്‍ക്കിടയാക്കുന്ന വിഷയങ്ങളാണ്. ഇക്കാരണങ്ങള്‍കൊണ്ട് നിരവധി പുരുഷന്മാര്‍ വിവാഹം വേണ്ടെന്നുവെച്ച് ജീവിക്കുന്നവരുണ്ട്. എന്നാല്‍ കൃത്യമായ പരിശോധനയിലൂടെയും ചികിത്സയിലൂടെയും ഇക്കാര്യത്തിന് ഒരു പരിഹാരം കണ്ടെത്താം എന്നുള്ളതാണ് വാസ്തവം. ‘പുരുഷ ലൈംഗികതയും ആശങ്കകളും’ എന്ന വിഷയത്തില്‍ കൊച്ചി പ്രമോദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ സൈക്കോളിസ്റ്റും സെക്‌സ് തെറാപ്പിസ്റ്റുമായ കെ. പ്രമോദ് സംസാരിക്കുന്നു.

Also Read- തൈറോയ്ഡ് വരാതെ നോക്കാനോ പ്രതിരോധിക്കാനാ കഴിയിയില്ല; തൈറോഡിനെപ്പറ്റി അറിയേണ്ടതെല്ലാം?

1. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്നുകഴിക്കുന്ന ഒരു വ്യക്തിക്ക് ഉദ്ധാരണത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ?

ഹൃദ്രോഗത്തിന്റെ മരുന്നു കഴിക്കുന്നതും ഉദ്ധാരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുപോലെ തന്നെ മരുന്നുകള്‍ കഴിക്കണം. മരുന്നു കഴിക്കുന്നതുകൊണ്ടല്ല ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നത്. ഹൃദയത്തിന്റെ രക്തക്കുഴലില്‍ അടവു വന്നതുപോലെ തന്നെ ലിംഗത്തിലേക്കുള്ള രക്തക്കുഴലിലും അടവു വരാന്‍ സാധ്യതയുണ്ട്. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഇതിന്റെ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.

2. പുരുഷന്മാരുടെ ലിംഗ വലിപ്പം ഒരു പ്രശ്‌നമാണോ? ആശങ്കകളുടെ ആവശ്യമുണ്ടോ?

പുരുഷന്മാരുടെ ലിംഗ വലിപ്പം ഒരു പ്രശ്‌നമല്ല. പണ്ടുകാലം മുതല്‍ ഈ ഒരു പ്രശ്‌നം സമൂഹത്തില്‍ നിലനിന്ന് വരുന്നതാണ്. ലൈംഗികതയിലുള്ള അജ്ഞതയില്‍ നിന്നാണ് ആളുകളില്‍ സംശങ്ങളും ആശങ്കകളും ഉണ്ടാകുന്നത്. വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം ആളുകള്‍ക്ക് ലഭിക്കുന്നില്ല. ബോഡി ഡിസ്‌മോര്‍ഫിക് ഡിസോഡര്‍ എന്നൊരു ക്ലിനിക്കല്‍ കണ്ടീഷന്‍ കൂടിയുണ്ട്. സ്വന്തം ശരീരത്തിന് ഗുരുതരമായ എന്തോ പ്രശ്‌നമുണ്ടെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്നതാണ് ഈ അവസ്ഥ. ദിവസവും ഒരു മണിക്കൂറെങ്കിലും ഇതേപ്പറ്റി ചിന്തിച്ച് സമയം കളയുകയും അത് ജീവിതത്തിലെ മറ്റ് കാര്യങ്ങളെ സാരമായി ബാധിക്കുകയോ ചെയ്യുന്നതാണ് ആ അവസ്ഥ. ഇതിന് കൃത്യമായ ക്ലിനിക്കല്‍ കൗണ്‍സിലിംഗ് ലഭ്യമാക്കുകയാണ് വേണ്ടത്.

3. ചെറിയ പ്രായത്തില്‍ ലിംഗത്തിന് വലിപ്പമുണ്ടാകുകയും പിന്നീട് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. ഇതിനുള്ള കാരണങ്ങള്‍?

കുട്ടികള്‍ക്ക് അമിത വണ്ണംവെയ്ക്കുന്നത് ഇത്തരത്തിലുള്ള ഒരു അവസ്ഥയ്ക്ക് കാരണമാകാം. അധികം വണ്ണം വെയ്ക്കുമ്പോള്‍ വയര്‍ കൂടുതലാകും. ലിംഗത്തിന്റെ ഭാഗത്തുള്ള ഫാറ്റ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലിംഗം അകത്തേയ്ക്ക് ചുരുങ്ങാനുള്ള സാധ്യതയുണ്ട്. ബറീഡ് പെനിസ് എന്നാണ് പറയുന്നത്. യതാര്‍ത്ഥത്തില്‍ ലിംഗത്തിന്റെ വലിപ്പം കുറഞ്ഞിട്ടില്ല. ലിംഗത്തിന് ചുറ്റും ഫാറ്റ് വന്ന് മൂടിപ്പോയിരിക്കുകയാണ്. ആഹാരത്തിന് നിയന്ത്രണം വരുത്തുക, എക്‌സൈസ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍.

Also read- തൈറോയ്ഡ് വരാതെ നോക്കാനോ പ്രതിരോധിക്കാനാ കഴിയിയില്ല; തൈറോഡിനെപ്പറ്റി അറിയേണ്ടതെല്ലാം?

പുരുഷന്മാരിലെ ലൈംഗിക പ്രശ്‌നങ്ങളും അതിനുള്ള പരിഹാര മാര്‍ഗങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ‘ഹലോ ഡോക്ടര്‍’ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News